mehandi banner desktop

പോളിംഗ് ബൂത്തിൽ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക്; വട്ടേക്കാട് വധുവിന്റെ വേറിട്ട യാത്ര*

fairy tale

വട്ടേക്കാട്: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങൾ ഒരേ ദിവസം നിറവേറ്റി വട്ടേക്കാട് സ്വദേശിനിയായ വധു മാതൃകയായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ചെർക്കര പടുവിങ്ങൽ സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെയും സയ്യിദത്ത് ഫസീലയുടെയും മകൾ സയ്യിദത്ത് ഫാത്തിമ ഫഹ്മിദ ബഹിറയാണ്, തന്റെ വിവാഹദിനത്തിൽ തന്നെ സമ്മതിദാനാവകാശവും വിനിയോഗിച്ച് വേറിട്ടൊരു അനുഭവം തീർത്തത്.​ഇന്നാണ് ഫാത്തിമയുടെയും കൂരിക്കുഴി സയ്യിദ് അൻവർ സ്വാദിഖിന്റെയും നിക്കാഹ്. എന്നാൽ വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മണവാട്ടി വേഷത്തിൽ തന്നെ അവർ വോട്ടെടുപ്പ് നടക്കുന്ന വട്ടേക്കാട് പി.കെ. മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യു.പി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം, പോളിംഗ് ഉദ്യോഗസ്ഥരോടും അവിടെയുണ്ടായിരുന്ന മറ്റുള്ളവരോടും യാത്ര പറഞ്ഞ്, ഫാത്തിമ നേരെ വിവാഹവേദിയായ അഞ്ചങ്ങാടിയിലെ സൽവ റീജൻസിയിലേക്ക് തിരിച്ചു.​തന്റെ പൗരധർമ്മം നിർവ്വഹിച്ച ശേഷം വിവാഹ പന്തലിലേക്ക് എത്തിയ വധുവിനെ ബന്ധുക്കളും സുഹൃത്തുക്കളും ഹൃദയപൂർവ്വമാണ് വരവേറ്റത്. വിവാഹ തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാനുള്ള മനസ്സ് കാണിച്ച ഫാത്തിമയുടെ ഈ നടപടി, വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്നതാണ്.

planet fashion

Comments are closed.