തൃശൂരിൽ ആവേശം; ഗുരുവായൂരിൽ മന്ദഗതി; പോളിംഗ് ശതമാനത്തിൽ പുറകിൽ ഗുരുവായൂർ

തൃശൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുമ്പോൾ, വോട്ടർമാരുടെ എണ്ണത്തിൽ ഗുരുവായൂർ മണ്ഡലം പിന്നോട്ട്. ഉച്ചയ്ക്ക് 3:00 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ തൃശൂർ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ഗുരുവായൂരിലാണ്.ജില്ലയിലെ ശരാശരി പോളിംഗ് 63.17% ആയിരിക്കെ, ഗുരുവായൂരിൽ ഇത് 58.53% മാത്രമാണ്. ജില്ലയിൽ പോളിംഗ് 60 ശതമാനത്തിന് താഴെ നിൽക്കുന്ന ഏക മണ്ഡലവും ഇതാണ്. വടക്കാഞ്ചേരിയും ഒല്ലൂരും 66 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി മുന്നേറുമ്പോഴാണ് ഗുരുവായൂരിലെ ഈ മന്ദഗതി.* മണ്ഡലങ്ങളിലെ കണക്കുകൾ ഒറ്റനോട്ടത്തിൽ:1. ഒല്ലൂർ – 66.05 %2. വടക്കാഞ്ചേരി – 66.07 %3. പുതുക്കാട് – 65.86 %4. ഇരിങ്ങാലക്കുട – 64.06 %5. തൃശൂർ – 64.02 %6. ചാലക്കുടി – 63.59 %7. നാട്ടിക – 63.20 %8. ചേലക്കര – 63.13 %9. കൊടുങ്ങല്ലൂർ – 62.74 %10. മണലൂർ – 62.16 %11. കുന്നംകുളം – 61.67 %12. കൈപ്പമംഗലം – 60.97 %13. ഗുരുവായൂർ – 58.53 %പ്രമുഖ മുന്നണികളെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന ഗുരുവായൂരിൽ പോളിംഗ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. നഗരമേഖലകളിലെ വോട്ടർമാരുടെ കുറവാണോ അതോ മറ്റ് ഘടകങ്ങളാണോ ഇതിന് പിന്നിലെന്ന് മുന്നണികൾ പരിശോധിക്കുന്നുണ്ട്. വൈകുന്നേരത്തെ അവസാന മണിക്കൂറുകളിൽ കൂടുതൽ വോട്ടർമാർ എത്തുമെന്നും പോളിംഗ് ശതമാനം ഉയരുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം, കുന്നംകുളം (61.67%), കൈപ്പമംഗലം (60.97%) എന്നീ മണ്ഡലങ്ങളും ജില്ലയിലെ ശരാശരിയേക്കാൾ പിന്നിലാണ്. ജില്ലയിൽ ഉച്ചയ്ക്ക് 3 മണി വരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വടക്കാഞ്ചേരി മണ്ഡലത്തിലാണ്.


Comments are closed.