mehandi banner desktop
Chavakkad online

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിലെ ജപമാല റാലി

Ft

പുന്നയൂർകുളം : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പരിശുദ്ധ മാതാ വിന്റെ ജപമാല മാസാചാരണ ത്തിന്റെ സമാപനം കുറിച്ചു ജപമാല റാലി സംഘടിപ്പിച്ചു.ആൽത്തറ സെന്ററിലെ സെന്റ് മേരിസ് കാപ്പേളയിലേക്ക് നടത്തിയ റാലിയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയിരുന്നു.മുത്തുകുടകളും, ഫാൻസി കളർ കുടുകളും, പേപ്പൽപതാകയും റാലിക്ക് പകിട്ടാർന്നു,റാലി സമാപന ത്തോടെപള്ളിയിൽ ഫാ. ജിയോ കടവിയുടെ കർമികത്വത്തിൽ പരിശുദ്ധ വാഴ് വ്  നടന്നു.മാതൃവേദി സംഘടന ഒരുക്കിയ പായസവിതരണവും ഉണ്ടായിരുന്നു, സിസ്റ്റർ ഫ്‌ളവർ ലെറ്റ്, സിസ്റ്റർ പാദുവ, സിസ്റ്റർ കരോളിൻ, പള്ളി ട്രസ്റ്റിമാരായ സി. വി. ജേകബ്, സി. ഏ. ബോസ്, എം. ആർ. ഷെജി, കേന്ദ്ര സമിതി കൺവീനർ ആന്റോ പുത്തൂക്കര, ഭാരവാഹികളായ കെ. കെ. ബെന്നി, സി. എൽ. ജോയ്, ഇടവക സെക്രട്ടറി കെ.ജെ. ജിജോ, യൂണിറ്റ് ഭാരവാഹികൾ, സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.