ജമാഅത്തെ ഇസ് ലാമി ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി

ഗുരുവായൂർ : ജമാഅത്തെ ഇസ് ലാമി ഗുരുവായൂർ ഏരിയാ സമ്മേളനം ജമാഅത്തെ ഇസ് ലാമി കേരള കൂടിയാലോചനാ സമിതി അംഗം നഹാസ് മാള ഉദ്ഘാടനം ചെയ്തു.ഇഖ്ബാൽ നദ്‌വി ഖുർആൻ ദർസ് നടത്തി. സമ്മേളന കൺവീനർ ആർ. പി. സിദ്ദീഖ് സ്വാഗതപ്രസംഗം നിർവഹിച്ചു. ഗുരുവായൂർ ഏരിയാ പ്രസിഡന്റ് ഷാജഹാൻ മനക്കൽ അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി റജീനാ ബീഗം ‘സുഗന്ധമുള്ള ജീവിതം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് ‘പ്രസ്ഥാനം പിന്നിട്ട വഴികൾ’ എന്ന ഡോക്യു-ഫിക്ഷൻ പ്രദർശിപ്പിച്ചു.ജമാഅത്തെ ഇസ്‌ലാമി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പള്ളി സമാപന പ്രസംഗം നിർവഹിച്ചു. ഗുരുവായൂർ ഏരിയാ സെക്രട്ടറി അബ്ദുൽ റസാഖ് നന്ദി പറഞ്ഞു.




Comments are closed.