mehandi banner desktop

ഗുരുവായൂരിൽ ലോക പൈതൃക ദിനാചരണം ജ്യോതിദാസ് ഗുരുവായൂരിന് പൈതൃക പുരസ്‌കാരം

fairy tale

ഗുരുവായൂർ : ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ നൽകി വരുന്ന പൈതൃക പുരസ്‌കാരം അഷ്ടപദി ഗായകനും ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ അധ്യാപകനുമായ ജ്യോതിദാസ് ഗുരുവായൂരിന് സമ്മാനിച്ചു. പതിനായിരത്തി ഒന്നു രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇ.എം.എസ് സ്ക‌്വയറിൽ നടന്ന പൈതൃക ദിനാചരണ ചടങ്ങ് തോൽപാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ ഉദ്ഘാടനം ചെയ്‌തു. അഷ്‌ടപദി കലാകാരൻ അമ്പലപ്പുഴ വിജയകുമാർ മുഖ്യാതിഥിയായിരുന്നു. പൈതൃക ദിനാഘോഷ സമിതി ചെയർമാൻ ഡോ: കെ.ബി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ കല്ലൂർ ഉണ്ണികൃഷ്‌ണൻ, നാടോടി നൃത്ത കലാകാരി വൈഗ സുഭാഷ് എന്നിവരെ ആദരിച്ചു. വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരി, അഡ്വ: രവി ചങ്കത്ത്, കെ. സുഗതൻ, കെ.കെ. വേലായുധൻ, മുരളി അകമ്പടി തുടങ്ങിയവർ സംസാരിച്ചു.

planet fashion

Comments are closed.