mehandi banner desktop

എടക്കഴിയൂർ സ്വദേശിക്ക് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സാൽഫോഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്

fairy tale

ചാവക്കാട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളക്കമാർന്ന നേട്ടം കൈവരിച്ച് എടക്കഴിയൂർ സ്വദേശിനി മുബീന അഷ്‌കർ ബാബു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സാൽഫോഡ് സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് (PhD) കരസ്ഥമാക്കി മുബീന.​ നേരത്തെ കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് എം.എസ്.സി കെമിസ്ട്രിയിൽ ഒന്നാം റാങ്കും, ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്കും നേടി മുബീന മികവ് തെളിയിച്ചിരുന്നു. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ മുബീന എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും, പ്ലസ് ടു പരീക്ഷയിൽ 96 ശതമാനം മാർക്കും നേടിയാണ് വിജയിച്ചത്. എടക്കഴിയൂർ പുതുവീട്ടിൽ കയനയിൽ മൊയ്തുട്ടി – മൈമൂന ദമ്പതികളുടെ മകളാണ് മുബീന. അയിരൂർ സ്വദേശി അഷ്‌കർ ബാബുവാണ് ഭർത്താവ്. മുനീർ, മുജീബ് എന്നിവർ സഹോദരങ്ങളാണ്.

planet fashion

Comments are closed.