mehandi banner desktop

7 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 18 കാരന് 31 വർഷം കഠിന തടവും പിഴയും

fairy tale

ചാവക്കാട് : 7 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും മൊബൈൽ ഫോണിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ 18കാരന് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 31 വർഷം കഠിനതടവും 2,21,000 രൂപ പിഴയും വിധിച്ചു. കണ്ടാണശ്ശേരി വില്ലേജ്, അരിയന്നൂർ ദേശത്ത് പോഴത്തു വീട്ടിൽ കിരൺ എന്ന അപ്പു വിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 14 മാസവും 10 ദിവസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.

planet fashion

2021 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രോസിക്യൂഷനു വേണ്ടി 20 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ അടക്കം 43 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ സി പി ഒ എ പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Comments are closed.