പരപ്പിൽതാഴത്തെ മാലിന്യക്കൂമ്പാരം: പരിസരവാസികൾ പാമ്പ് ഭീതിയിൽ; അടിയന്തര നടപടി വേണമെന്ന് ആവശ്യം

ചാവക്കാട്: നഗരസഭയുടെ കീഴിലുള്ള പരപ്പിൽത്താഴത്തെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം പാമ്പുകളുടെ താവളമാകുന്നു. ഇവിടെ നിന്ന് ജനവാസ മേഖലയിലേക്ക് പാമ്പുകൾ വ്യാപകമായി ഇറങ്ങുന്നത് പരിസരവാസികളുടെ ജീവന് വലിയ ഭീഷണിയാകുന്നു. മൂർഖൻ, മലമ്പാമ്പ് ഉൾപ്പെടെയുള്ള പാമ്പുകളെയാണ് ഇവിടെനിന്നും പിടികൂടിയിട്ടുള്ളത്. ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ ചീഞ്ഞഴുകി കിടക്കുന്ന മാലിന്യങ്ങളാണ് പാമ്പുകൾ പെരുകാൻ പ്രധാന കാരണമെന്നും ഇവ സമീപത്തെ വീടുകളിലേക്ക് കയറുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ സാഹചര്യം ഒഴിവാക്കാൻ നഗരസഭാ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി.പി. കൃഷ്ണൻ മാസ്റ്റർ, ഇസഹാഹ് മണത്തല, ഷിഹാബ് മണത്തല, ഷൈല നാസർ, ഷൗകത്ത്, അബ്ദുൾ സലാം കൊപ്പര, സക്കീർ ഹുസൈൻ, അഷറഫ് ബ്ലാങ്ങാട്, റുക്കിയ, മിഥുൻ പറപ്പിൽത്താഴം, ജബ്ബാർ എന്നിവർ സംസാരിച്ചു.


Comments are closed.