mehandi banner desktop
Chavakkad online

കേരളത്തിൽ മുഖ്യമന്ത്രിയില്ലെന്ന് – കത്ത് തിരിച്ചയച്ചു

Ft

പാവറട്ടി : സംസ്ഥാനത്തെ മുഖ്യമന്ത്രിക്കയച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞ് മടക്കികൊടുത്ത പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ പ്രവർത്തി കൗതുകത്തിനിടയാക്കി. പാവറട്ടി കൈതമുക്ക് സ്വദേശി നാലകത്ത് പള്ളത്ത് വീട്ടിൽ മുഹമ്മദ്‌ അഷ്‌റഫ്‌ ഭാര്യ ഷഫ്‌ന സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അഡ്വ. സുജിത് അയിനിപ്പുള്ളി മുഖാന്തിരം അയച്ച പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ല എന്ന് കാരണം കാണിച്ച് പരാതിക്കാരിക്ക്‌ തന്നെ തിരിച്ചയച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ നിൽക്കുന്ന അനിശ്ചിത്വത്തിനിടെ ഇത്തരത്തിലുള്ള ഒരു നീക്കം ശ്രദ്ധ നേടി.

Jan oushadi

2026 മെയ് 4-നാണ് പിണറായി വിജയൻ കേരള മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് (UDF) സഖ്യത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ തർക്കമാണ് കേരളത്തിൽ പുതിയ മുഖ്യമന്ത്രി അധികാരമേൽക്കാൻ വൈകുന്നതിന്റെ പ്രധാന കാരണം. ആയത് ഇപ്പോൾ സാധാരണ ജനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഒരു ചെറിയ പരാതി പോലും സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആളില്ലാത്ത അവസ്ഥയാണ്.

ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിലായതിനാൽ, തർക്കങ്ങൾ പരിഹരിച്ച് ഉടൻ തന്നെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. അങ്ങനെ എങ്കിലും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മുഖ്യമന്ത്രി ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം

Comments are closed.