mehandi banner desktop

100 ൽ 100 നേടി നാഷണൽ ടോപ്പറായി മിസ്രിയ – സി ബി എസ് ഇ പരീക്ഷകളിൽ മികച്ച വിജയവുമായി രാജാ സ്കൂൾ

fairy tale

ചാവക്കാട് : സി ബി എസ് ഇ. 10,12 ക്ലാസ്സുകളുടെ പരീക്ഷയിൽ 100% വിജയം ഉയർന്ന മാർക്കോടെ കൈവരിച്ച് ചാവക്കാട് രാജാ സ്കൂൾ. പ്ലസ് ടു സയൻസ് ഗ്രൂപ്പ്‌ വിഭാഗത്തിൽ 94.6% മാർക്ക് നേടി മിസ് രിയ ഷബിൻ ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത്  92% മാർക്ക് നേടി ശഹസ ഷബീർ. കോമേഴ്‌സ് വിഭാഗത്തിൽ 88% മാർക്ക്‌ നേടി എം. ആർ. കൃഷ്ണവേണി ഒന്നാം സ്ഥാനം കരസ്തമാക്കി.  പ്ലസ്ടു കമ്പ്യൂട്ടർ വിഷയത്തിൽ മിസ് റിയ ഷബീൻ 100 ൽ 100 മാർക്ക്‌ വാങ്ങി നാഷണൽ ലെവൽ ടോപ്പർ ആയി.

planet fashion

വിജയികളായ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ് മെന്റും പി ടി എ യും അനുമോദിച്ചു. പ്രിൻസിപ്പാൾ ഷമീം ബാവ ആധ്യക്ഷത വഹിച്ചു.

Comments are closed.