mehandi banner desktop

ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം പാതിവഴിയിൽ; നഗരസഭയ്ക്കെതിരെ പ്രക്ഷോഭവുമായി ബിജെപി

fairy tale

ഗുരുവായൂർ : നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഗുരുവായൂർ ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ നഗരസഭ കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. ദിനംപ്രതി പതിനായിരക്കണക്കിന് തീർത്ഥാടകരും യാത്രക്കാരുമെത്തുന്ന ഗുരുവായൂരിൽ, ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ ജനങ്ങൾ വെയിലും മഴയുമേറ്റ് നടുറോഡിൽ നിൽക്കേണ്ടി വരുന്ന ദുരവസ്ഥയാണുള്ളതെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി അനുവദിച്ച തുക ഗുരുവായൂർ നഗരസഭ വകമാറ്റി ചിലവഴിച്ചതായി ബിജെപി ആരോപിച്ചു. നഗരസഭയുടെ ഈ ധനവിനിയോഗത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.തകർന്നു കിടക്കുന്ന ബസ് സ്റ്റാൻഡ് പ്രദേശം ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശിച്ചു. നഗരസഭയുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ മെയ് 27, 28 തീയതികളിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു.ബിജെപി വാർഡ് കൗൺസിലർ കൃഷ്ണപ്രിയ, മണ്ഡലം വൈസ് പ്രസിഡണ്ട് മനീഷ് കുളങ്ങര, ഗുരുവായൂർ ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി, ദീപാ ബാബു, ജിതിൻ കാവീട്, ദീപക് തിരുവെങ്കിടം, മനോജ് പൊന്നുപറമ്പിൽ, ജ്യോതിബാസ് കൂളിയാട്ട്, ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ബസ് സ്റ്റാൻഡ് സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.

planet fashion

Comments are closed.