mehandi banner desktop

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി മിനി വാഗമൺ പരിസരം ശുചീകരിച്ചു

fairy tale

ചാവക്കാട്: പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പാലയൂർ ഫൊറോന കെ.സി.വൈ.എം (KCYM) അംഗങ്ങൾ മിനി വാഗമൺ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ നിർവ്വഹിച്ചു. പ്രകൃതിഭംഗി തുളുമ്പുന്ന മിനി വാഗമൺ പ്രദേശം വൃത്തിയായി സൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.കെ.സി.വൈ.എം പാലയൂർ ഫൊറോന ഡയറക്ടർ ഫാ. തോമസ് ഉക്കൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. രഞ്ജിത്ത് കുമാർ, കൗൺസിലർമാരായ കെ. വി. സന്തോഷ്, ജോയ്സി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.കെ.സി.വൈ.എം തൃശൂർ രൂപത ഡയറക്ടർ ഫാ. അജിത് കൊള്ളന്നൂർ, രൂപത ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് എബിൻ ബാബു പി., രൂപത ഡയറക്ടർ ഷിനോ സൈമൺ, ഫൊറോന ട്രഷറർ റോഷൻ ഷാജി എന്നിവരും നിരവധി കെ.സി.വൈ.എം പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കെടുത്തു.ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി പരിസരത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തുടർനടപടികൾക്കായി നഗരസഭയുടെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി.

planet fashion

Comments are closed.