mehandi banner desktop
Chavakkad online

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; രോഗികൾ സുരക്ഷിതർ, വൻ ദുരന്തം ഒഴിവായി

Ft

കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വലതുവശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ ഇടപെട്ട് പ്രാഥമികമായി തീ അണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ല.

Jan oushadi

തീപിടുത്തത്തെ തുടർന്ന് ആശുപത്രിയിലെ ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ ബോർഡ് പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ രോഗികളും ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടരുന്നത് കണ്ട ഉടനെ തന്നെ ഇവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചു. തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളിൽ പൂർണ്ണമായും പുക നിറഞ്ഞ അവസ്ഥയിലാണുള്ളത്. കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്.അധികൃതരുടെയും അഗ്നിരക്ഷാസേനയുടെയും സമയബന്ധിതമായ ഇടപെടൽ കാരണം വലിയൊരു അപകടമാണ് താലൂക്ക് ആശുപത്രിയിൽ ഒഴിവായത്.

Comments are closed.