മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്സിൽ ആവേശകരമായ പ്രവേശനോത്സവം; ഉച്ചഭക്ഷണ പദ്ധതിക്കും തുടക്കമായി

ചാവക്കാട്: മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്സിൽ പുതിയ അധ്യയനവർഷത്തെ വരവേറ്റ് പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകളെ അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ചേര്‍ന്ന് സ്നേഹോഷ്മളമായി സ്വീകരിച്ചു.മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ് പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് കൗൺസിലർ റീന വിജയൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ഷോബി ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ കീർത്തന ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എൽ.എഫ് കോൺവെൻ്റ് ലോക്കൽ മാനേജർ സിസ്റ്റർ ഷൈൻ തൈക്കോടൻ, പ്രിൻസിപ്പാൾ സിസ്റ്റർ റോസ്‌ന ജേക്കബ്, അധ്യാപിക പി.കെ. സിനി എന്നിവർ പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് വിംസി വില്യംസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ മനംകവരുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡൻ്റ് നിർവഹിച്ചു. പുതിയ അധ്യയനവർഷത്തിൽ കുട്ടികളുടെ പഠന കാര്യങ്ങളിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി രക്ഷിതാക്കൾക്കായി പ്രത്യേക ഓറിയൻ്റേഷൻ ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചു.


Comments are closed.