mehandi banner desktop

മതേതര മൂല്യങ്ങൾ  കാത്തുസൂക്ഷിച്ച മികവുറ്റ കലാകാരൻ – സലീം കുമാറിനെ അനുസ്മരിച്ച് ‘തനിമ കലാസാഹിത്യവേദി’  

fairy tale

ചാവക്കാട്: മലയാളിക്ക് ചിരിയും ചിന്തയും സമ്മാനിച്ച് കടന്നുപോയ പ്രിയ കലാകാരൻ സലീം കുമാറിനെ ‘തനിമ കലാസാഹിത്യവേദി’ ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.  സാഹിത്യകാരൻ ലത്തീഫ് മമ്മിയൂർ ഉദ്ഘാടനം ചെയ്തു. മാറിയ കാലത്തിലും മഹത്തായ മതേതര മൂല്യങ്ങൾ ജീവിതത്തിൽ കാത്തുസൂക്ഷിച്ച മികവുറ്റ കലാകാരനായിരുന്നു സലീം കുമാർ എന്ന് ലത്തീഫ് മമ്മിയൂർ പറഞ്ഞു.  തനിമ ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് സുലൈമാൻ അസ്ഹരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജഗതി ശ്രീകുമാർ, ഇന്നസെന്റ് തുടങ്ങിയ വലിയ പ്രതിഭകളുടെ അഭാവത്തിലും മലയാള സിനിമയിലെ ഹാസ്യരംഗത്തെ ഒരു തരംഗമായി നിലനിർത്താൻ സലീം കുമാറിന് സാധിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ പി കെ അക്‌ബർ, സലീം ഗുരുവായൂർ, ഷെരീഫ് അബൂബക്കർ എന്നിവർ സംസാരിച്ചു. സലീം കുമാറിന്റെ സിനിമാ ജീവിതത്തിലെ വിവിധ മൂല്യങ്ങളെയും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത നർമ്മ-ഹാസ്യ സംഭാവനകളും സദസ്സിൽ  പങ്കുവെച്ചു. പൊട്ടിച്ചിരികൾക്കൊപ്പം മലയാളിക്ക് എന്നും ചിന്തിക്കാൻ ഏറെയും നൽകിയാണ് പ്രിയ കലാകാരൻ വിടപറഞ്ഞതെന്ന് സമ്മേളനം വിലയിരുത്തി. തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ ഭാരവാഹികളും കലാപ്രേമികളും ചടങ്ങിൽ പ്രിയ നടന് സ്മരണാഞ്ജലികൾ അർപ്പിച്ചു.

planet fashion

Comments are closed.