mehandi banner desktop
Chavakkad online

ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Ft

ഗുരുവായൂർ: ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ നാർക്കോട്ടിക് സെൽ എ.എസ്.ഐ.യും മാരാരിക്കുളം സ്വദേശിയുമായ പൂരം വീട്ടിൽ ശാന്തകുമാർ (42) ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേ നടയിൽ മഞ്ജുളാലിന് സമീപമുള്ള ശ്രീനിധി അപ്പാർട്ട്മെന്റിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.​ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ശാന്തകുമാർ ഈ ലോഡ്ജിൽ മുറിയെടുത്തത്. വൈകുന്നേരമായിട്ടും മുറിക്ക് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറി വൃത്തിയാക്കാനായി എത്തി വാതിലിൽ തട്ടിവിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. സംശയം തോന്നിയ ലോഡ്ജ് അധികൃതർ ഉടൻ തന്നെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം വാതിൽ തകർത്താണ് അകത്തുകടന്നത്. ഈ സമയത്താണ് ശാന്തകുമാറിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.​ശാന്തകുമാറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നേരത്തെ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഗുരുവായൂരിൽ വെച്ച് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

Jan oushadi

Comments are closed.