mehandi banner desktop

ഏ​നാ​മാ​വ് ക​രി​മ്പാ​ടം കോ​ൾ​പ​ട​വി​ൽ പു​ള്ളി​ച്ചു​ണ്ട​ൻ താ​റാ​വു​ക​ൾ വി​രു​ന്നെ​ത്തി.

fairy tale

പാ​വ​റ​ട്ടി: ഏ​നാ​മാ​വ് ക​രി​മ്പാ​ടം കോ​ൾ​പ​ട​വി​ൽ പു​ള്ളി​ച്ചു​ണ്ട​ൻ താ​റാ​വു​ക​ൾ വി​രു​ന്നെ​ത്തി. ഭ​ക്ഷ​ണ​വും വെ​ള്ള​വും സ​മൃ​ദ്ധ​മാ​യി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. പ്ര​ജ​ന​നം മ​ഴ​ക്കാ​ല​ത്താ​ണ്. താ​റാ​വി​ന​ത്തി​ൽ പെ​ട്ട ഇ​വ ഇം​ഗ്ലീ​ഷി​ൽ ഇ​ന്ത്യ​ൻ സ്പോ​ട്ട്-​ബി​ൽ​ഡ് ഡ​ക് എ​ന്ന​റി​യ​പ്പെ​ടു​ന്നു.ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത ക​റു​ത്ത ചു​ണ്ടി​ന്റെ അ​റ്റ​ത്ത് തി​ള​ക്ക​മു​ള്ള മ​ഞ്ഞ വ​ര​യാ​ണ്. ചു​ണ്ടി​ന്റെ മു​ക​ൾ​ഭാ​ഗ​ത്ത് നെ​റ്റി​യോ​ട് ചേ​രു​ന്നി​ട​ത്ത് ര​ണ്ട് ചു​വ​ന്ന പാ​ടു​ക​ളും ഉ​ണ്ടാ​കും. വ​ട​ക്കെ ഇ​ന്ത്യ, പാ​കി​സ്താ​ൻ, തെ​ക്ക​ൻ നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​യെ പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ക.ആ​ണും പെ​ണ്ണും കാ​ഴ്ച​യി​ൽ ഒ​രു​പോ​ലെ​യാ​ണ്. ജ​ല​സ​സ്യ​ങ്ങ​ളും ചെ​റി​യ പ്രാ​ണി​ക​ളു​മാ​ണ് പ്ര​ധാ​ന ഭ​ക്ഷ​ണം. കേ​ര​ള​ത്തി​ൽ മ​ഴ​ക്കാ​ലം ആ​കു​ന്ന​തോ​ടു​കൂ​ടി​യാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. ശു​ദ്ധ​ജ​ല ത​ടാ​ക​ങ്ങ​ൾ മ​ലി​ന​മാ​കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ കു​റ​വു​ണ്ട്. സ്പോ​ട്ട്-​ബി​ൽ​ഡ് ഡ​ക്ക് പോ​ലു​ള്ള ജ​ല​പ​ക്ഷി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണം, ന​ഗ​ര ജ​ല ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ പു​നഃ​സ്ഥാ​പ​നം, സ​മൂ​ഹം ന​യി​ക്കു​ന്ന ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ ശ്ര​മ​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​മാ​ണ്

planet fashion

Comments are closed.