mehandi banner desktop

എസ്.വൈ.എസ് സ്വയംതൊഴിൽ പദ്ധതി:  മത്സ്യത്തൊഴിലാളി കുടുംബത്തിന് ഫിഷിംഗ് ബോട്ട് നൽകി

fairy tale

കടപ്പുറം:  സുന്നി യുവജന സംഘം സംസ്ഥാനവ്യാപകമായ സാമൂഹിക, സാന്ത്വന, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ സഹായ പദ്ധതിയുടെ കീഴിൽ  മത്സ്യത്തൊഴിലാളി കുടുംബത്തിന് ഫിഷിംഗ് ബോട്ട് വിതരണം ചെയ്തു.മുനക്കക്കടവ് ഹാർബറിൽ നടന്ന സഹായ വിതരണ ചടങ്ങ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല സാമൂഹികം പ്രസിഡണ്ട് നിസാർ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം അബ്ദുൽ മനാഫ്, മെമ്പർമാരായ ആർ കെ ഇസ്മായിൽ, അഷ്കർ അലി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ജലാൽ ഹാജി, ഹൈദ്രോസ്കോയ തങ്ങൾ അബ്ദുൽ വാഹിദ് നിസാമി തുടങ്ങിയവർ പ്രസംഗിച്ചു. സൈഫുദ്ദീൻ പിഎം സ്വാഗതവും നിഷാർ മേച്ചേരിപ്പടി നന്ദിയും അറിയിച്ചു.പരസഹായമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.വൈ.എസ് ഈ സ്വയം തൊഴിൽ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. സഹായ വിതരണത്തിൻ്റെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടന്നത് നേരത്തെ 5 ബോട്ടുകൾ വിതരണം ചെയ്തിരുന്നു.കേവലം താൽക്കാലിക സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനപ്പുറം, ഒരു കുടുംബത്തെയാകെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ ഇത്തരം ദീർഘവീക്ഷണമുള്ള പദ്ധതികൾക്ക് സാധിക്കുമെന്ന് എസ് വൈ എസ് ഭാരവാഹികൾ വ്യക്തമാക്കി.മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തീരദേശവാസികൾക്ക് ബോട്ട് പോലെയുള്ള വലിയ സജ്ജീകരണങ്ങൾ സ്വന്തമാക്കുക എന്നത് ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് കാരുണ്യത്തിന്റെ കൈത്താങ്ങുമായി എസ്.വൈ.എസ് മുന്നോട്ടുവന്നത്. വിതരണം ചെയ്ത ഫിഷിംഗ് ബോട്ട് ഉപയോഗിച്ച് ഒന്നിലധികം ആളുകൾക്ക് തൊഴിൽ കണ്ടെത്താനും അതുവഴി അവരുടെ കുടുംബങ്ങൾക്ക് സ്ഥിര വരുമാനത്തിനും അവസരമൊരുങ്ങും.

planet fashion

Comments are closed.