mehandi banner desktop

ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരൻ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

കയ്‌പമംഗലം: കയ്‌പമംഗലം പന്ത്രണ്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിന്റെ മകൻ ഷാജു (65) ആണ് മരിച്ചത്.​ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.​വിവരമറിഞ്ഞ് കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

planet fashion

Comments are closed.