ലോകകപ്പ് പ്രദർശനം മുടങ്ങിയില്ല മുടങ്ങുകില്ല : ഗുരുവായൂർ ടൗൺ ഹാളിൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനു ഹൈക്കോടതിയുടെ അനുമതി

ഗുരുവായൂർ: ഗുരുവായൂർ മുൻസിപ്പൽ ടൗണ് ഹാൾ സൗജന്യമായി നല്കിയ കൗണ്സിൽ തീരുമാനം മരവിപ്പിച്ച തദ്ദേശ വകുപ്പിന്റെ നടപടിക്കെതിരെ ബിഗ് സ്ക്രീൻ സംഘാടകർ ഹൈകോടതിയിൽ നൽകിയ ഹർജിയിലാണ് കളി തത്ക്കാലം നിർത്തിവെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. സർക്കാർ നിലപാട് അറിഞ്ഞ ശേഷം ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. ഈ സാഹചര്യത്തിൽ പ്രദർശനം തുടരുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പ്രദർശനത്തിന് ഇതുവരെ ഒരു മുടക്കവും ഉണ്ടായിട്ടില്ലെന്നും സംഘാടകർ പറഞ്ഞു. ടൗണ് ഹാൾ റദ്ദാക്കിയ ഉത്തരവുമായി നഗരസഭഉദ്യോഗസ്ഥ സംഘം ടൗണ്ഹാളിലെത്തിയിരുന്നു. ഈ നഗരസഭ ഉദ്യോഗസ്ഥരോട് ഹൈക്കോടതിയിലെ ഹർജി സംഘാടകർ ചൂണ്ടിക്കാട്ടിയിരുന്നു. ഒടുവിൽ ടൗൺ ഹാൾ റദ്ദാക്കിയ ഉത്തരവ് ടൗൺ ഹാളിന്റെ വാതിലിൽ പതിച്ച് ഉദ്യോഗസ്ഥർ മടങ്ങുകയാണുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പതിവുപോലെ പ്രദർശനം നടന്നു.


Comments are closed.