mehandi banner desktop

ഒരുമനയൂരിലെ കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി

fairy tale

ഒരുമനയൂർ: പഞ്ചായത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കുടിവെള്ള വിതരണത്തിലെ തടസ്സങ്ങളും ക്രമക്കേടുകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. വിതരണത്തിലെ തടസ്സം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.​പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനെത്തുടർന്ന്, അടിയന്തര നടപടികൾ സ്വീകരിച്ച് കുടിവെള്ള വിതരണം എത്രയും വേഗത്തിൽ സാധാരണ നിലയിലാക്കുമെന്ന് വാട്ടർ അതോറിറ്റി എഞ്ചിനീയർ ഉറപ്പുനൽകി.​പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷറ മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. കബീർ, ആരിഫ് ജൂഫൈർ, ഹിഷാം കപ്പൽ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.

planet fashion

Comments are closed.