mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ‘വിജയോത്സവ്-2026’ സംഘടിപ്പിച്ചു; ഉന്നത വിജയം നേടിയവരെയും അധ്യാപകനെയും ആദരിച്ചു

Ft

തിരുവത്ര : ചാവക്കാട് നഗരസഭ തിരുവത്ര നോർത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വിജയോത്സവ്-2026’ വർണ്ണാഭമായി സംഘടിപ്പിച്ചു. വാർഡിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. തിരുവത്ര കുമാർ എ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനായി നിയമിതനായ കെ.കെ. ശ്രീകുമാറിനെ ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹ്മാൻ കുട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എ. ഗോപ പ്രതാപൻ ഉപഹാര സമർപ്പണം നടത്തി. മൂന്നാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഇ.പി. ഷാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ് പഠനോപകരണ വിതരണവും, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ് ചികിത്സാ സഹായ വിതരണവും നിർവഹിച്ചു.വാർഡിലെ ക്ലബ്ബുകൾക്കായി സ്പോർട്സ് കിറ്റുകളുടെ വിതരണവും ചടങ്ങിൽ നടന്നു. കെ.വി. ലാജുദീൻ, ഷുക്കൂർ കോനാരത്ത്, കെ.എസ്. സജിത്ത്, എ.കെ. അബ്ദുൽ ഖാദർ അലികുഞ്ഞി തിരുവത്ര, അസീസ് മാടമ്പി, ഷഹീബ് മജീദ്, എ.വി. അബ്ദുൽ ഗഫൂർ, എം.എസ്. വേലായുധൻ, വി എ സുരേഷ്, എ വി ഷെഫീക്ക് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സംസാരിച്ചു.

Jan oushadi

Comments are closed.