mehandi banner desktop
Chavakkad online

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Ft

മുറ്റിച്ചൂർ: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ സെയ്തുമുഹമ്മദിൻ്റെ ഭാര്യ സുഹ്‌റ (74) ആണ് മരണപ്പെട്ടത്.​ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ മുറ്റിച്ചൂർ കല്ലാറ്റ്പ്പുഴ ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. പേരക്കുട്ടിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു സുഹ്‌റ. ഇതിനിടെ പിറകിലൂടെ എത്തിയ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിക്കുകയും, അവയിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. വീഴ്ചയിൽ റോഡിലെ കല്ലിൽ തലയടിച്ചാണ് സുഹ്‌റയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.​ഉടൻ തന്നെ വലപ്പാട്ടെ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞതോടെ നാട് ദുഃഖത്തിലാണ്. ഖബറടക്കം പിന്നീട് നടക്കും.

Jan oushadi

Comments are closed.