വനമഹോത്സവംഇസ്ലാമിക് വി എച്ച് എസ് എസ്കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചു

ഒരുമനയൂർ : വനമഹോത്സവത്തോടനുബന്ധിച്ച് ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റീർമാരുടെ നേതൃത്വത്തിൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചു. ചക്കംകണ്ടം കായൽക്കടവ് റിസോർട്ടിന് സമീപമുള്ള പുഴയോരത്താണ് വിദ്യാർത്ഥികൾ കണ്ടൽ തൈകൾ നട്ടത്.
തീരദേശ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പദ്ധതി സ്കൂൾ പ്രിൻസിപ്പൽ ടി. എൻ. സതീഷ് കുമാർ, പി.ടി.എ. പ്രസിഡന്റ് നിഷാദ് മാളിയേക്കൽ എന്നിവർ ചേർന്ന് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കായൽക്കടവ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും തീരശോഷണത്തിൽ നിന്നും കരയെ സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. എം. തജ്രി, ബ്ലെസി ജോബ്, സാജ് കിരൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വോളന്റീർമാരായ ശ്രീഹരി, സഹൽ, സഫ, റമീന, ഫായിസ് തുടങ്ങിയ നിരവധി വിദ്യാർത്ഥികൾ പ്രകൃതിസംരക്ഷണ സന്ദേശമുയർത്തിയ ഈ ദൗത്യത്തിൽ പങ്കാളികളായി.


Comments are closed.