mehandi banner desktop
Chavakkad online

കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം നാളെ  

fairy tale

പൊന്നാനി: സംസ്ഥാനത്തെ റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂൾ പി.പി. ബാവക്കുട്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 ന് പതാക ഉയരുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാവും. പൊതുസമ്മേളനം കെ.പി. നൗഷാദ് അലി എംഎൽഎയും പ്രതിനിധി സമ്മേളനം അഡ്വ. വി.എസ്. ജോയ് എംഎൽഎയും ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ആർ. ഡി.എ. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി മുഖ്യപ്രഭാഷണം നടത്തും. അക്ബർ ഗ്രൂപ്പ്‌ സി.എം.ഡി. ഡോ. കെ.വി. അബ്ദുൽ നാസർ വിശിഷ്ടാതിഥിയായും.പൊന്നാനി നഗരസഭാ അധ്യക്ഷ സി.വി. സുധ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റമീന ഇസ്മായിൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി എന്നിവർ മുഖ്യാതിഥികളായും പങ്കെടുക്കും. അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ പുരസ്കാര ജേതാവും മാധ്യമ പ്രവർത്തകനുമായ ഫാറൂഖ് വെളിയങ്കോടിനെ ചടങ്ങിൽ ആദരിക്കുകയും എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിക്കുകയും ചെയ്യും. കെ.എസ്.ആർ.ആർ.ഡി.എ. സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.  കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് സെക്രട്ടറി യു. മുഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് പി.വി. മനോജ്കുമാർ, ജോയിന്റ് സെക്രട്ടറി പി.സി. ഇബ്രാഹിംകുട്ടി, എക്‌സിക്യൂട്ടീവ് അംഗം കെ. നൗഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

planet fashion

Comments are closed.