mehandi banner desktop
Chavakkad online

​കെ പി വത്സലൻ സ്മാരക എൻഡോവ്‌മെന്റ് വിതരണം ചെയ്തു

fairy tale

​ചാവക്കാട്: നഗരസഭ മുൻ ചെയർമാൻ കെ.പി. വത്സലന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വാർഷിക എൻഡോവ്‌മെന്റ് വിതരണം പ്രശസ്ത ചെറുകഥാകൃത്ത് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ  അധ്യക്ഷത വഹിച്ചു.

planet fashion

​ചാവക്കാട് നഗരസഭാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ഇതിനുപുറമെ മത്സ്യത്തൊഴിലാളി, ബീഡി തൊഴിലാളി, ചുമട്ടുതൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർ, പട്ടികജാതി വിഭാഗങ്ങളിലെ മികച്ച വിജയികൾ, നഗരസഭാ ജീവനക്കാരുടെ മക്കൾ എന്നിവർക്കും എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ. എച്ച് സലാം, കൗൺസിലർ ഷീജ പ്രശാന്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ആർ. രാധാകൃഷ്ണൻ, എ.എ. ശിവദാസൻ, പി.കെ. സെയ്താലിക്കുട്ടി, എം.ജെ. ജയരാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നഗരസഭാ സെക്രട്ടറി ഇൻ-ചാർജ് പി.പി. റിഷ്‌മ നന്ദി രേഖപ്പെടുത്തി.

Comments are closed.