mehandi banner desktop
Chavakkad online

മീറ്റ് യുവർ കളക്‌ടർ 2.0′: എട്ടാം അദ്ധ്യായത്തിൽ  തിരുവത്ര പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ

Ft

തൃശ്ശൂർ: ജില്ലാ ഭരണകൂടത്തിന്റെയും തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് യുവർ കളക്‌ടർ 2.0″ എട്ടാം അധ്യായത്തിൽ പങ്കാളികളായി തിരുവത്ര കോട്ടപ്പുറം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി നേരിട്ട് സംവദിക്കാനും സമൂഹം, ഭരണസംവിധാനം, വികസനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. അധ്യാപകരായ എം. കെ. സലീം, എം. ആർ. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്.സമൂഹത്തിൽ ഇന്നുയർന്നു വരുന്ന നിരവധി സമകാലിക വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ശരിയായ ഉപയോഗം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത, സ്കൂളിനകത്തും പുറത്തും പാലിക്കേണ്ട ശുചിത്വശീലങ്ങൾ, വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ, പരിസ്ഥിതി സംരക്ഷണം, സർക്കാർ ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ച് കുട്ടികൾ കളക്ടറോട് സംശയങ്ങൾ ചോദിച്ചറിഞ്ഞു. വിദ്യാർത്ഥികളുടെ നേതൃത്വഗുണങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും സമൂഹസേവന പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പരിപാടിയിൽ വിപുലമായ ചർച്ച നടന്നു.വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തവും പ്രായോഗികവുമായ മറുപടികളാണ് ജില്ലാ കളക്ടർ നൽകിയത്. ബാല്യകാലം മുതൽ തന്നെ സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം, നിയമപാലനം, സേവനമനോഭാവം, നല്ല പൗരബോധം എന്നിവ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു.സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും കുട്ടികൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വർഷങ്ങളായി സ്കൂളിൽ കളിക്കളമില്ലാത്തതും കായിക അധ്യാപകന്റെ (PT മാഷ്) അഭാവവും കുട്ടികൾ ചൂണ്ടിക്കാട്ടി. സ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്സ് റൂം വേണമെന്ന ആഗ്രഹം പങ്കുവെച്ച കുട്ടികൾക്ക്, അത് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകി.സ്‌നേഹസൂചകമായി കളക്ടർ ശിഖ സുരേന്ദ്രന് പുസ്തകങ്ങളും പലഹാരങ്ങളും സമ്മാനിച്ചാണ് കുട്ടികൾ മടങ്ങിയത്.

Jan oushadi

Comments are closed.