മോദി – അമിത് ഷാ ഭരണകൂടത്തിന്റേത് ജനാധിപത്യവിരുദ്ധ നടപടി: സി.എ. ഗോപപ്രതാപൻ

ചാവക്കാട്: രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും തല്ലിച്ചതച്ച് ക്രൂരമർദ്ദനം അഴിച്ചുവിട്ട മോദി – അമിത് ഷാ ഭരണാധികാരികളുടെ ദുർഭരണം തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി സി.എ. ഗോപപ്രതാപൻ. പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സത്യാഗ്രഹം നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങളെയും മറ്റ് കോൺഗ്രസ് നേതാക്കളെയും മർദ്ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി. ഗുരുവായൂർ റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി. ഗുരുവായൂർ റീജണൽ പ്രസിഡന്റ് വി.കെ. വിമൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കൺവീനർ കെ.വി. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ്, റീജണൽ കമ്മിറ്റി ഭാരവാഹികളായ സി.ആർ. മനോജ്, കെ.കെ. ഹിറോഷ്, അലിക്കുഞ്ഞ്, കെ.സി. ജോർജ്ജ്, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമാരായ ഗോപി മനയത്ത്, പി.എ. നാസർ, ടി.പി. ഷൗക്കത്തലി, എം. ജമാൽ എന്നിവർ സംസാരിച്ചു. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് സി.കെ. സത്യൻ, ആർ.കെ. ഷബീർ, അബ്ദുറസാഖ്, അലി മോൻ കടപ്പുറം, സുന്ദരൻ വടക്കേക്കാട്, ആർ.എം. അബൂബക്കർ, റൗഫ് ബീച്ച് എന്നിവർ നേതൃത്വം നൽകി.




Comments are closed.