ചാവക്കാട് വിദ്യാർത്ഥിയുടെ കാൽ തളർന്ന സംഭവം: പുനരന്വേഷണം വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കാൽ തളർന്നുപോയ സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ചാവക്കാട് നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.വി. സത്താറാണ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.ചാവക്കാട് നഗരസഭ 11-ാം വാർഡിലെ മുഹമ്മദ് ഗസാലി എന്ന വിദ്യാർത്ഥിക്കാണ് ഈ ദാരുണമായ അനുഭവം ഉണ്ടായത്. 2023 ഡിസംബറിലായിരുന്നു സംഭവം.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ മെയിൽ നഴ്സിന്റെ ഗുരുതരമായ വീഴ്ച കാരണമാണ് കുട്ടിയുടെ ഇടത് കാൽ തളർന്നുപോയതെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. സംഭവത്തിന് ഉത്തരവാദികളായ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും, ഇരയായ കുട്ടിക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നുമാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും. കഴിഞ്ഞദിവസം ഗുരുവായൂരിൽ എത്തിയ ആരോഗ്യ മന്ത്രി കെ മുരളീധരന് കുട്ടിയും മാതാവും നേരിട്ട് എത്തി നഴ്സിനെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു




Comments are closed.