mehandi banner desktop
Chavakkad online

വാടാനപ്പള്ളിയിൽ 18-കാരിയെ ലൈഗീകമായി അപമാനിച്ച ക്ഷേത്രപൂജാരിക്ക് 4 വർഷം കഠിനതടവും പിഴയും

Ft

വാടാനപ്പള്ളി: ക്ഷേത്രത്തിൽ തൊഴാനെത്തിയ 18 വയസ്സുള്ള അതിജീവിതയെ ലൈംഗിക ഉദ്ദേശത്തോടെ അപമാനിച്ച കേസിൽ ക്ഷേത്രപൂജാരിക്ക് 4 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കർണ്ണാടക ദക്ഷിണ കന്നഡ സ്വദേശിയായ പ്രതീക് മെഹന്തൽ (40) നെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീ. സുരേഷ് കുമാർ ആർ. ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 8 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2025 മെയ് മാസത്തിൽ എങ്ങണ്ടിയൂർ പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാനെത്തിയ അതിജീവിതക്ക് നേരെയാണ് അതിക്രമമുണ്ടായത്. വാടാനപ്പള്ളി എസ്.ഐ. ആയിരുന്ന വിജു സി.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവർ ഹാജരായി. വിചാരണ വേളയിൽ 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകളും മുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Jan oushadi

Comments are closed.