മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെയും അക്കാദമിക കലണ്ടറിന്റെയും പ്രകാശനം വാർഡ് മെമ്പർ ടി.എ. അയിഷ നിർവഹിച്ചു. സ്കൂളിൽ നടന്ന പി.ടി.എ വാർഷിക ജനറൽബോഡി യോഗത്തിൽ വെച്ചായിരുന്നു പ്രകാശനം.പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി ശബരീഷ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ റസിയ ഫിറോസ്, ഷാമില റൗഫ്, പി.എം. നാസർ, ജിസ്ന ലത്തീഫ്, വി.എച്ച്. റബിയത്ത് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സിൻസി ടീച്ചർ നന്ദിയും പറഞ്ഞു.പുതിയ അധ്യയന വർഷത്തേക്കുള്ള ഭാരവാഹികളായി അസീസ് മന്ദലാംകുന്ന് പി.ടി.എ പ്രസിഡന്റ്, സബീഹാബി വൈസ് പ്രസിഡന്റ്, യൂസഫ് തണ്ണിതുറക്കൽ എസ്.എം.സി ചെയർമാൻ, സെറീന സിറാജ് വൈസ് ചെയർപേഴ്സൺ, ജിസ്ന ലത്തീഫ് എം.പി.ടി.എ പ്രസിഡന്റ്, ഷാഹിന സക്കരിയ വൈസ് പ്രസിഡന്റ് എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.




Comments are closed.