അടിതിരുത്തി ഫിഷ് ഫാമിലേക്കുള്ള ആസാദ് റോഡ് നിർമ്മിക്കണം: മന്ത്രിക്ക് നിവേദനം നൽകി

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ 10-ാം വാർഡ് അടിതിരുത്തി ഫിഷ് ഫാമിലേക്കുള്ള ആസാദ് റോഡ് ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ സുമിന അജ്മൽ ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന് നിവേദനം നൽകി. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നിവേദനം കൈമാറിയത്.പ്രദേശവാസികളുടെ നാളുകളായുള്ള പ്രധാന ആവശ്യങ്ങളിലൊന്നാണ് ആസാദ് റോഡിന്റെ നിർമ്മാണം. നിവേദനം കൈപ്പറ്റിയ മന്ത്രി, റോഡ് നിർമാണത്തിന് വേണ്ട തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.മുസ്ലിം ലീഗ് കെട്ടുങ്ങൽ വാർഡ് ജനറൽ സെക്രട്ടറി അഫ്സൽ കറുകമാടും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.




Comments are closed.