പുന്ന നൗഷാദ് രക്തസാക്ഷി ദിനം: 131-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പുന്ന: പുന്ന നൗഷാദ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് 131-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. ബി. സുധീർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ. വി. നിഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി കെ. എസ്. സന്ദീപ് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് നേതാക്കളായ പി. എം. നാസർ, പ്രസാദ് പോൾ, അബ്ദുൾ ജബാർ, കൃഷ്ണൻ, രാജീവ് ചെഞ്ചേരി, ഇ. വി. ശശി, ഉണ്ണികൃഷ്ണൻ, കമറു പുന്ന, എ. എസ്. സുരേഷ്, കുഞ്ഞുമുഹമ്മദ്, ഫബീഷ് എന്നിവർ അനുസ്മരണ ചടങ്ങിൽ സംബന്ധിച്ചു.



Comments are closed.