സംസ്ഥാന തല പുരസ്കാരം നേടി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ

ഒരുമനയൂർ: ഇസ്ലാമിക് സ്കൂൾ വി. എച്. എസ്. എസ് എൻ എസ് എസ് വിഭാഗം സംസ്ഥാന തല പുരസ്കാരം നേടി. കേന്ദ്ര യുവ ജന സ്പോർട്സ് മന്ത്രാലയത്തിന്റെ ശുചിത്വ പരിപാടിയായ സ്വച്ചത ഹി സേവ എന്ന പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണ പരിപാടിയിൽ 200 കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ചാവക്കാട് ബീച് ക്ലീനിങ്, കുണ്ടുവകടവ് കനോലി കനാൽ, ഗുരുവായൂർ കെ എസ് ആർ ടി സി, കരുവാരകുണ്ട് റോഡ്, കൂടാതെ ഹരിത കർമ സേനയുമായി നടത്തിയ പ്രവർത്തനം, ശുചിത്വ സിഗനേച്ചർ ക്യാമ്പയിൻ, റാലി എന്നിവയും സംഘടിപ്പിച്ചു. വോളന്റീർസ് നടത്തിയ പ്രവർത്തനങ്ങൾ സ്റ്റേറ്റ് തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എൻ. എസ് എസ് പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് പൂർണ പിന്തുണ കൊടുക്കുന്ന പ്രിൻസിപ്പൽ സതിഷ് കുമാർ, മാനേജർ ജമാലുദ്ധീൻ, പി. ടി എ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ, സ്റ്റാഫ് എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു.പ്രോഗ്രാം ഓഫീസർ പി. എം തജ്രി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിൽ നടന്ന ചടങ്ങിൽ ജല വിഭവ മന്തി മോൻസ് ജോസഫിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി.




Comments are closed.