mehandi banner desktop
Chavakkad online

എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Ft

ചാവക്കാട് : എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സെബന ടീച്ചർ ദേശീയപതാക ഉയർത്തി. തുടർന്ന് പി.ടി.എ. പ്രസിഡന്റ് അബ്‌ദുൾ സലീം റ്റി.എം. വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും ചരിത്രവും കുട്ടികൾക്ക് പകർന്നുനൽകുന്ന വിവിധ പരിപാടികളും വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. അധ്യാപകരായ ജെബിൻ ടീച്ചർ, വിജോ മാസ്‌റ്റർ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും മധുരം വിതരണം ചെയ്തു. അധ്യാപകരും പി.ടി.എ. ഭാരവാഹികളും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ ഷൈനി ടീച്ചർ നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.