അതിർത്തി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു; പതാക ഉയർത്തി

ചാവക്കാട് : 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി എടക്കഴിയൂർ അതിർത്തി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ (ACWA) നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അതിർത്തി സെൻ്ററിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. വി. യൂസഫലി ദേശീയ പതാക ഉയർത്തി.
തുടർന്ന് നടന്ന വിവിധ ആഘോഷ പരിപാടികൾക്ക് ACWA ഭാരവാഹികളായ കെ. വി. ഷാനവാസ്, അബ്ദുൽ ഖാദർ എ. കെ., സലീം ടി.എം., കബീർ തറയിൽ, നൂറുദ്ധീൻ വി., കരീം തറയിൽ, ഷാജി ടി. കെ., ഗഫൂർ എൻ. പി., ഇഖ്ബാൽ പി. ടി. എന്നിവർ നേതൃത്വം നൽകി. പ്രദേശവാസികളും സംഘടന പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.




Comments are closed.