mehandi banner desktop
Chavakkad online

ഇരട്ടപ്പുഴ മേഖലാ കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Ft

ചാവക്കാട്: ഇരട്ടപ്പുഴ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി നിർവ്വഹിച്ചു.

Jan oushadi

​ചടങ്ങിൽ കെ. ജി. വിജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ സി. എസ്. രമണൻ മുഖ്യപ്രഭാഷണം നടത്തി.

​കോൺഗ്രസ് നേതാക്കളായ കെ. എ. അഷറഫ്, മൂക്കൻ കാഞ്ചന, ശൈലജ വിജയൻ, മിസിരിയ മുസ്താക്കലി, വി. എ. യൂസഫ്, കരിമ്പാച്ചൻ മിനി, കള്ളാംബി മുത്തു, തെക്കൻ ഷാഫി, താവേറ്റി രഘു, മന്ത്ര സഹദേവൻ, കെ. വി. മണികണ്ഠൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു പ്രസംഗിച്ചു.

Comments are closed.