ചാവക്കാട്, ഇരിങ്ങാലക്കുട കോടതികളുടെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട്, ഇരിങ്ങാലക്കുട കോടതികളുടെ പുതിയ കെട്ടിട സമുച്ചയം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈനായി നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട കോടതി സമുച്ചയം പ്രധാന വേദിയായ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ചാവക്കാട് കോടതി സമുച്ചയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് ജോബി ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജെറി കെ. ജോസ് സ്വാഗതം ആശംസിച്ചു.
പോക്സോ കോടതി ജഡ്ജി സുരേഷ് കുമാർ, സബ് ജഡ്ജി എസ്. ലക്ഷ്മി, മജിസ്ട്രേറ്റ് ശാരിക സത്യൻ, മുൻസിഫ് ജെ. അരവിന്ദ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവരും ജനപ്രതിനിധികളും ബാർ അസോസിയേഷൻ ഭാരവാഹികളും അഭിഭാഷകരും കോടതി ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി.




Comments are closed.