സർ സയ്യിദ് ഇംഗ്ലീഷ് സ്കൂളിൽ ലോക ഫോട്ടോഗ്രാഫി ദിനം ആഘോഷിച്ചു

പാവറട്ടി : പാവറട്ടി സർ സയ്യിദ് ഇംഗ്ലീഷ് സ്കൂളിൽ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനം അതിവിപുലമായി ആചരിച്ചു. പ്രശസ്ത ജൈവവൈവിധ്യ ഫോട്ടോഗ്രാഫറും എ.കെ.പി.എ ചാവക്കാട് യൂണിറ്റ് സെക്രട്ടറിയുമായ സലീം ഐ ഫോക്കസ്, എ.കെ.പി.എ ചാവക്കാട് മേഖല ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു. “ഫോട്ടോയും അനുഭവങ്ങളും” എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് സംവദിച്ച അദ്ദേഹം, ഓരോ ചിത്രത്തിനും പിന്നിലുള്ള കഥയും കാഴ്ചപ്പാടും മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.സ്കൂൾ ഡെപ്യൂട്ടി മാനേജർ എം. നാസർ, ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ സഫ സഗീർ, അധ്യാപകരായ സുധീഷ്, ശാലിനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ഫോട്ടോഗ്രഫി പ്രദർശനം ഏറെ ശ്രദ്ധേയമായി.




Comments are closed.