ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഒരുമനയൂർ: കാൽനൂറ്റാണ്ടായി യു.എ.ഇ.യിലും നാട്ടിലും ജീവകാരുണ്യ-കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ‘ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സംഘടനയിലെ അംഗങ്ങളുടെ മികച്ച വിജയം കൈവരിച്ച 32 മക്കൾക്കാണ് അവാർഡുകൾ നൽകി ആദരിച്ചത്. ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.

ഒരുമ പ്രസിഡന്റ് വി.കെ. കബീർ അധ്യക്ഷത വഹിച്ചു. ‘ലഹരിക്കെതിരെ ഉണരുക’ എന്ന വിഷയത്തിൽ ചാവക്കാട് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എം. മണികണ്ഠൻ മുഖ്യപ്രഭാഷണംനടത്തി. സെക്രട്ടറി വി.കെ. ഷംസുദ്ധീൻ സ്വാഗതവും ട്രഷറർ പി.കെ. ഫസലുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.
പി.കെ. കബീർ, സുബൈദ ടീച്ചർ, എൻ.കെ. അബ്ദുൽ ലത്തീഫ്, എ.സി. ബാബു, പി.വി. നൗഷാദ്, പി. കമറുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർ.എം. കബീർ, എ.പി. ഷാജഹാൻ, അലി നാലകത്ത്, ഗഫൂർ മരക്കാട്ടിൽ, ഷഹീർ അമ്പലത്ത് എന്നിവർ നേതൃത്വം നൽകി.



Comments are closed.