mehandi banner desktop
Chavakkad online

വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്തക്ക് തുടക്കമായി

Ft

വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് ഓ
​കടപ്പുറം : വട്ടേക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്തയുടെ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി വി അഫ്സൽ മുതിർന്ന സഹകാരിയായ ആർ. പി. ബക്കറിന് ഓണക്കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ബിൻസർ അധ്യക്ഷത വഹിച്ചു.
​ഡയറക്ടർമാരായ അഷ്റഫ് തോട്ടുങ്ങൽ, നെജുല നജീബ്, പി.വി. റഫീഖ്, അഫ്ന ഷെഫീഖ്, ബാങ്ക് ജീവനക്കാരായ ദിൽസാത്ത്, സൗമ്യ, സൈലേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡയറക്ടർ പി.കെ. നിഹാദ് സ്വാഗതവും സെക്രട്ടറി എൻ.കെ. പ്രസാദ് നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.