mehandi banner desktop
Chavakkad online

ഓണക്കോടിയുമായി അമ്മമാരുടെ അനുഗ്രഹം തേടി കോൺഗ്രസ് പ്രവർത്തകർ; തിരുവത്രയിൽ ഓണാഘോഷം മാതൃകയാവുന്നു

Ft

ചാവക്കാട്: ഓണനാളുകളിൽ വാർഡിലെ മുതിർന്ന അമ്മമാരുടെ അനുഗ്രഹം തേടി തിരുവത്ര നോർത്ത് കോൺഗ്രസ് കമ്മിറ്റി. ചാവക്കാട് നഗരസഭ മൂന്നാം വാർഡിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ 70 വയസ്സ് പൂർത്തിയായ മുഴുവൻ അമ്മമാർക്കും ഓണക്കോടിയും വാർഡിലെ മുഴുവൻ വീടുകളിലും പായസക്കിറ്റും വിതരണം ചെയ്തത്.

Jan oushadi

​യൂഡിഎഫ് കൺവീനർ കെ.വി. ഷാനവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കോനാരത്ത് ഷുക്കൂർ, മൂന്നാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഇ.പി. ഷാഫി, മണ്ഡലം സെക്രട്ടറി എ.എസ്. സജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

​കെ.എം.ടി. ഷഹീബ്, മജീദ്, കെ.എസ്. സുരേഷ്, എ.എം. അഷ്കർ, സുരേഷ് വി.എ., ഷമീം കോനാരത്ത് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആഘോഷ പരിപാടികൾക്കും വിതരണത്തിനും നേതൃത്വം നൽകി.

Comments are closed.