mehandi banner desktop
Chavakkad online

വന്നേരി നാദം’ ഓണം സപ്ലിമെന്റ് പ്രകാശനം ചെയ്തു

Ft

പൊന്നാനി: പൊന്നാനി താലൂക്കിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ ഓണം സപ്ലിമെന്റ് വന്നേരി നാദം പി പി സുനീർ എം പി പ്രകാശനം ചെയ്തു. വന്നേരിനാടിന്റെ പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിച്ചും ഓണത്തിന്റെയും നബിദിനത്തിന്റെയും നന്മയുടെ സന്ദേശം പൊതുസമൂഹത്തിനു കൈമാറുന്നതാണ് വന്നേരി നാദം സപ്ലിമെന്റന്ന് അദ്ദേഹം പറഞ്ഞു. വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം മാതൃകയാണെന്നും വന്നേരി നാദം ഓണം സപ്ലിമെന്റിലൂടെ പുതിയ എഴുത്തുകാർക്ക് അവസരം നൽകിയതും ശ്രദ്ധേയമാണെന്നും സുനീർ എം പി പറഞ്ഞു. വന്നേരിനാട് പ്രസ്സ് ഫോറം പ്രസിഡന്റ് രമേശ്‌ അമ്പാരത്ത്, ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രഷറർ പ്രത്യുഷ് വാരിവളപ്പിൽ, വൈസ് പ്രസിഡന്റ് ഷാജി ചപ്പയിൽ, ഷെരീഫ് വടമുക്ക്, ഇ സനൂപ് എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.