അന്താരാഷ്ട്ര കേരദിനം: മികച്ച കേരകർഷകന്റെ കൃഷിയിടത്തിൽ തെങ്ങിൻ തൈ നട്ട് കൗൺസിലർ

ചാവക്കാട്: അന്താരാഷ്ട്ര കേരദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിലെ മികച്ച കേരകർഷകനായ അജിത്ത് കുമാർ ചീരോത്തിന്റെ കൃഷിയിടത്തിൽ തെങ്ങിൻ തൈ നട്ടു. ഒൻപതാം വാർഡ് കൗൺസിലർ ശർമിള സത്താർ തെങ്ങിൻ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ചാവക്കാട് അഗ്രികൾച്ചറൽ അസിസ്റ്റന്റ് നിഷാ പോൾ, സി.എച്ച്.എം. പെസ്റ്റ് സ്കൗട്ട് നിമി പൊറ്റേക്കാട്, സനൽ അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.




Comments are closed.