പുതിയ കാലഘട്ടത്തിനനുസരിച്ച് അധ്യാപകർ മാറണം: എ സി പി. എം സുരേന്ദ്രൻ

ചാവക്കാട് : പുതിയ കാലഘട്ടത്തിനനുസരിച്ച് അധ്യാപകർ മാറണമെന്നും കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിൽ വായനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അസി. പോലീസ് കമ്മീഷണർ എം. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തിരുവത്ര കുമാർ എ.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ലോക അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ സ്കൂൾ മാനേജർ പ്രധാൻ കെ. ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിന്ധു വി.ബി. അധ്യാപക ദിന സന്ദേശം നൽകി. മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
പുന്നയൂർ പഞ്ചായത്ത് മെമ്പർ സലീം ആച്ചപ്പുള്ളി, പിടിഎ പ്രസിഡന്റ് സി.എ. ജംഷീർ അലി, എം.എസ്. ശ്രീവത്സൻ, കെ.വി. ഷാനവാസ്, എം.എസ്. ശിവദാസ്, ഷൗക്കത്ത് സ്രാമ്പിക്കൽ, അസീസ് മാടമ്പി, റസീന ഫൈസൽ, സൽമാൻ ഫാരിസ്, പി.ആർ. റീജി എന്നിവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ കെ.കെ. ശ്രീകുമാർ സ്വാഗതവും പി എം സൈനബ നന്ദിയും പറഞ്ഞു.



Comments are closed.