ചാവക്കാട് പ്രീമിയർ ലീഗ് സീസൺ-5: ചലഞ്ചേഴ്സ് അയിനിപ്പുള്ളി ചാമ്പ്യൻമാർ

ചാവക്കാട്: പഞ്ചവടി ബീച്ച് ഇലവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാവക്കാട് പ്രീമിയർ ലീഗ് (CPL) സീസൺ-5 ടൂർണമെന്റിൽ ചലഞ്ചേഴ്സ് അയിനിപ്പുള്ളി ചാമ്പ്യൻമാരായി.ആവേശകരമായ ഫൈനൽ മത്സരത്തിൽ ഐക്കോൺ ഉരുളുമ്മളും ചലഞ്ചേഴ്സ് അയിനിപ്പുള്ളിയും തമ്മിലാണ് ഏറ്റുമുട്ടിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 12 റൺസിനാണ് ചലഞ്ചേഴ്സ് അയിനിപ്പുള്ളി വിജയം സ്വന്തമാക്കിയത്.മികച്ച ബാറ്റിംഗ് പ്രകടനവും ഓൾറൗണ്ട് മികവും പുറത്തെടുത്ത ചലഞ്ചേഴ്സ് അയിനിപ്പുള്ളിയുടെ കൈലാസ് അപ്പു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിലെ വിജയത്തോടെ ടൂർണമെന്റിലുടനീളം മികച്ച ഫോം നിലനിർത്തിയ അയിനിപ്പുള്ളി ടീം കിരീടം സ്വന്തം പേരിൽ കുറിച്ചു.ടൂർണമെന്റിലെ ജേതാക്കൾക്കുള്ള ട്രോഫികൾ ചാവക്കാട് സി.ഐ. രമേശ് വിതരണം ചെയ്തു. സമാപന ചടങ്ങിൽ കായിക പ്രേമികളും സംഘാടകരും പങ്കെടുത്തു.




Comments are closed.