mehandi banner desktop
Chavakkad online

തളിക്കുളം പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റീവ് സെന്റർ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും അനുസ്മരണവും സംഘടിപ്പിച്ചു

Ft

തളിക്കുളം: മർഹൂം സി.കെ. അഷറഫലിയുടെ അനുസ്മരണവും പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റീവ് സെന്റർ തളിക്കുളം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.തളിക്കുളം മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് അസ്ഹരിയുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. തുടർന്ന് നടന്ന നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് നിർവ്വഹിച്ചു. പ്രസ്ഥാനത്തിനോടൊപ്പം പ്രവർത്തിച്ചവർ വിടപറയുമ്പോൾ അവരുടെ പേരിലുള്ള അനുസ്മരണങ്ങൾ ജീവിച്ചിരിക്കുന്ന ഓരോരുത്തരുടെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള സ്വയം വിലയിരുത്തൽ കൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നാട്ടിക മണ്ഡലങ്ങളിലെ മറ്റു മേഖലകളെയും ഉൾപ്പെടുത്തി പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഊർജിതമാക്കുവാനും സേവന രംഗത്ത് വളണ്ടിയർമാർക്ക് പരിശീലനം നൽകുവാനും ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അറിയിച്ചു.ചടങ്ങിൽ വെച്ച് തൃശൂർ സി.എച്ച്. സെന്റർ അസോസിയേറ്റ് അംഗത്വം സി.എ. റഷീദിൽ നിന്നും അബ്ദുൻ നസീർ ഏറ്റുവാങ്ങി. സി.എച്ച് സെന്റർ പേട്രൺ അംഗവും പാലിയേറ്റീവ് പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ഷിയാസ് പടുവിങ്ങൽ പാലിയേറ്റീവ് സെന്ററിലേക്ക് ഒരു ഓക്സിജൻ മെഷീൻ കൂടി സ്പോൺസർ ചെയ്തു.മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറിയുമായ കെ.എസ്. റഹ്മത്തുള്ള, വി.സി. അബ്ദുൽ ഗഫൂർ ട്രഷറർ, ബഷീർ സൈദു, കെ.എം.സി.സി ഖത്തർ പ്രതിനിധി മുഹ്സിൻ, എ.എച്ച്. ഫൈസൽ, കെ.എസ്. സുബൈർ, ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സാഹിദ സിറാജ്, തളിക്കുളം മുസ്ലിം ലീഗ് വനിതാ സെക്രട്ടറി നിഷ ഇഖ്ബാൽ, വനിതാ അംഗം ജമീല ഗഫൂർ എന്നിവർ സംസാരിച്ചു. വി.കെ. നാസർ സ്വാഗതവും പി.കെ. ഖാലിദ് നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.