ഉപജില്ലാ സ്കൂൾ കായികമേള: ലോംഗ് ജംപിൽ ഖദീജ മിർസയ്ക്ക് ഒന്നാം സ്ഥാനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കായികമേളയിൽ തിളക്കമാർന്ന വിജയവുമായി അകലാട് എ.എം.യു.പി സ്കൂളിലെ ഖദീജ മിർസ. യു.പി. കിഡീസ് പെൺകുട്ടികളുടെ ലോംഗ് ജംപ് മത്സരത്തിലാണ് ഖദീജ മിർസ ഒന്നാം സ്ഥാനം സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.മികച്ച പ്രകടനത്തിലൂടെ സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഖദീജ മിർസയെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു




Comments are closed.