പി കെ കൃഷ്ണദാസിന് നേരെയുണ്ടായ കോൺഗ്രസ് അതിക്രമം: ചാവക്കാട്ട് ബിജെപിയുടെ പ്രതിഷേധ പ്രകടനം

ചാവക്കാട്: ബിജെപി ദേശീയ നിർവാഹ സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ പി കെ കൃഷ്ണദാസ് നേരെ നെയ്യാറ്റിൻകരയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കിരാതമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് ടൗണിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.കേരളത്തിലെ മുതിർന്ന ബിജെപി നേതാവിനെ ശാരീരികമായി ഉപദ്രവിക്കാനും അപായപ്പെടുത്താനും കോൺഗ്രസ് ഗുണ്ടകൾ മുതിർന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നെയ്യാറ്റിൻകരയിൽ കൃഷ്ണദാസ് ജിയുടെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളെ കായികമായി നേരിടുന്ന കോൺഗ്രസിന്റെ സംസ്കാരമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി മുൻസിപ്പൽ ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ മണ്ഡലം, ജില്ലാ നേതാക്കൾ സംസാരിച്ചു. കേരളത്തിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും, അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പി കെ കൃഷ്ണദാസിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചാവക്കാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.




Comments are closed.