എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

കടപ്പുറം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കടപ്പുറം കുടുംബശ്രീ ഹാളിൽ നടന്ന കൺവെൻഷൻ എസ്.ഡി.പി.ഐ ജില്ലാ ട്രഷറർ യഹിയ മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് തൊട്ടാപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ദീഖുൽ അക്ബർ, മണ്ഡലം പ്രസിഡന്റ് കെ. എച്ച്. ഷാജഹാൻ, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് സെക്രട്ടറി വി. എ. ജാഫർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. പി. യാസീൻ നന്ദിയും പറഞ്ഞു.



Comments are closed.